മൂവാറ്റുപുഴ: വെറ്ററിനറി പോളിക്ലിനിക് വഴി നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി ഗോവർദ്ധിനിക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ഓരോ മാസവും 60 കിലോ കാലിത്തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ നിശ്ചിത മാസത്തേക്ക് ലഭിക്കും. കാലിത്തീറ്റ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി. എൽദോസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സീനിയർ വെറ്ററിനറി സർജൻ ഡോ. ലീന പോൾ, വെറ്ററിനറി സർജൻ ഡോ. കൃഷ്ണദാസ്, ഡോ. രാജേഷ്, എമർജൻസി നൈറ്റ് വെറ്ററിനറി സർജൻ ഡോ. അലി, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.