angamaly
വിദ്യാഭ്യാസ ഗവേഷണരംഗത്തെ ദീർഘകാല മികവിന്‌ ഡി പോൾ ആചാര്യ അവാർഡ്‌ ഡോ. അബ്രാഹം ഫ്രാൻസിസിന്‌ കെ.പി.ഹാബിയൻ സമ്മാനിക്കുന്നു

അങ്കമാലി: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അബ്രാഹം ഫ്രാൻസിസിന്‌ അക്കാഡമിക രംഗത്തെ ദീർഘകാല സംഭാവനകൾക്കുള്ള ഡീ പോൾ ആചാര്യ അവാർഡ്‌ സമ്മാനിച്ചു. ഡീ പോൾ കോളേജിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ കെ.പി. ഫാബിയൻ അവാർഡ് സമ്മാനിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ സേവനം ചെയ്തിട്ടുള്ള ഡോ. ഫ്രാൻസിസ്‌ ഇപ്പോൾ ഓസ്ട്രേലിയയിലെ ജയിംസ്‌ കുക്ക്‌ യൂണിവേഴ്സിറ്റി അസോസിയേറ്റ്‌ പ്രഫസറാണ്‌.