മൂവാറ്റുപുഴ: പെരുവുംമൂഴി തേവർനട ശ്രീ മഹാദേവക്ഷേത്രത്തിലെ തേവർനട പാനകപൂജ 14ന് രാവിലെ 5ന് പള്ളിയുണർത്തലോടെ ആരംഭിക്കുമെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു. വൈകിട്ട് 5.30ന് ചെണ്ടമേളം, 6 മുതൽ നടക്കൽ പറവയ്പ്, തുടർന്ന് സോപാന സംഗീതം, 7ന് മണ്ഡപത്തിൽ വിളക്ക് വയ്പ്, തുടർന്ന് ശാസ്താപാട്ട്, രാത്രി 8ന് അന്നദാനം, 12ന് എതിരേൽപ്, തുടർന്ന് ആഴിപൂജ.