mla
അങ്കമാലി സി.എസ്.എ ഹാളിൽ നടന്ന

അങ്കമാലി: അങ്കമാലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി, "എബിലിറ്റി ഫെസ്റ്റ് 2k24" സംഘടിപ്പിച്ചു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മുഖ്യാതിഥിയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ്, സൈന ബാബു, ജോയ് ആവോക്കാരൻ, എസ്.വി. ജയദേവൻ, ഷൈജൻ തോട്ടപ്പള്ളി, കെ.വി. ബിബിഷ്, പി.യു. ജോമോൻ, ലതിക ശശികുമാർ, പോൾ ജോവർ, അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീന ജോയ്, ഷീജ രത്നം, അനു ആന്റണി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയ ഗ്രീറ്റിയ ബിജു, അഞ്ജലി ഷിബു, മിക്സഡ് സ്റ്റാൻഡിംഗ് ത്രോയിൽ വെങ്കലം നേടിയ സീസൺ ജോസഫ് സെബാസ്റ്റ്യൻ എന്നിവരെയും സംസ്ഥാന കായികമേളയിൽ പങ്കെടുത്ത റിച്ചാർഡ് ബിജു, ഇമ്മാനുവൽ വിൽസൺ, ആര്യ ലക്ഷ്മി, ആദിത് മോഹനൻ എന്നിവരെയും ആദരിച്ചു. സ്കൂൾതലത്തിൽ നടത്തിയ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും നടന്നു.