green

കൊച്ചി: റോട്ടറി ഇന്റർനാഷണലിന്റെ സൗത്ത് ഏഷ്യ സോണുകളുടെ ഗവർണർമാരുടെ സമ്മേളനമായ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി 2024നോട് അനുബന്ധിച്ച് റോട്ടറി 119-ാം വാർഷികത്തിന്റെ ഭാഗമായി 119 വനിതകൾക്ക് ഓട്ടോറിക്ഷകൾ നൽകുന്ന പദ്ധതി ഗ്രീൻ എയ്ഞ്ചൽസ് ഇനീഷ്യേറ്റീവ് ആരംഭിച്ചു. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് സ്റ്റെഫാനി എ. അർഷിക് ഉദ്ഘാടനം നിർവഹിച്ചു. വൈ. ഡാനിയേൽ ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സി.എൻ.ജി ഓട്ടോറിക്ഷകളാണ് വിതരണം ചെയ്യുന്നത്. റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ജോൺ ഡാനിയേൽ, റോട്ടറി നിയുക്ത പ്രസിഡന്റ് സംഗ്കു യൻ, ടി.എൻ. സുബ്രഹ്മണ്യൻ, ഇന്റർനാഷണൽ ഡയറക്ടർമാരായ അനിരുദ്ധ ചൗധരി, രാജു സുബ്രഹ്മണ്യൻ, കോ ചെയർ ആർ. മാധവചന്ദ്രൻ, സെക്രട്ടറി ജോസ് ചാക്കോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.