കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ മുമ്പാകെ പരാതികൾ എത്തിത്തുടങ്ങി. ഇന്നലെ വ്യക്തികളും സംഘടനകളും കമ്മിഷനെ നേരിൽക്കണ്ട് വിവരങ്ങൾ ബോധിപ്പിച്ചു. പരാതികളടക്കം എഴുതിനൽകാൻ കമ്മിഷൻ നിർദ്ദേശിച്ചു. രണ്ടാഴ്ച ഇതിനായി അനുവദിച്ചു.
വഖഫ് ബോർഡ്, ഫറൂഖ് കോളേജ്, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയോട് വിവരങ്ങൾ രേഖാമൂലം കൈമാറാൻ ആവശ്യപ്പെട്ടു. ആക്ഷേപങ്ങളും പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മുഖേനയും പ്രവൃത്തിദിനങ്ങളിൽ കാക്കനാട് ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നേരിട്ടും സമർപ്പിക്കാം. വിലാസം: 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിൻ: 682030.