 
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ നടതുറപ്പ് മഹോത്സവം നടക്കും. പന്തൽ കാൽനാട്ടുകർമ്മം ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ, പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ ജോ. സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാർ, ട്രസ്റ്റ് അംഗങ്ങൾ, മുൻ ട്രസ്റ്റ് അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.