ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ് യൂണിറ്റും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ തിമിര വിമുക്ത യജ്ഞം 'ദൃഷ്ടി 2024-25' നാളെ രാവിലെ 11ന് കോളേജ് വി.എം.എ ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജൂബിലി ലോഗോ തപാൽ സ്റ്റാമ്പും പ്രകാശിപ്പിക്കും. സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ കേൾവി പരിശോധന, അർഹരായവർക്ക് സൗജന്യ സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ (ഇ.എൻ.ടി,​ ഒ.പി) എന്നീ സൗകര്യങ്ങളും ലഭ്യമാക്കും.