d

കൊച്ചി: എറണാകുളത്തിന്റെ ചരിത്ര മണ്ഡലത്തിൽ വിവേകാനന്ദ സന്ദർശനം സൃഷ്ടിച്ച സ്വാധീനത എന്ന വിഷയത്തിൽ അദ്വൈത പ്രചാർ സഭ സംഘടിപ്പിച്ച സംവാദത്തിൽ ഡോ. രാജീവ് ഇരിങ്ങാലക്കുട മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷനായി.
കെ.ജി. രാധാകൃഷ്ണൻ, വേണു നാഗലശ്ശേരി, പി.വി. വേണുഗോപാലപിള്ള, കെ.എ. രമാദേവി, വാമലോചനൻ, ടി.ഡി.വി. കർത്താ, കെ.കെ. നാരായണൻ നായർ, കടവുങ്കൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 11ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ച് വിപുലമായ ജയന്തി സമ്മേളനം നടത്തുമെന്ന് സഭ ജനറൽ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.