ആലുവ: സെന്റ് സേവ്യേഴ്സ് ഓട്ടോണമസ് കോളേജും അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റിയും സംയുക്തമായി ദ്വിദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. സംസ്ഥാന അവാർഡ് നേടിയ ചവിട്ട്, ആപ്പിൾ ചെടികൾ, കപെർണം (ലബനീസ്), അയോ ക്യാപിറ്റേന്നോ (ആഫ്രിക്കൻ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിസ് കേരള റീജിയണൽ കൗൺസിൽ മെമ്പർ രാജേശ്വരി, സംവിധായകരായ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ, ഗഗൻ ദേവ്, വിഘ്‌നേശ് പി. ശശിധരൻ,​ ചിത്രശാല സെക്രട്ടറി സി.പി. ദിവാകരൻ എന്നിവർ സംസാരിച്ചു.