 
കോലഞ്ചേരി: നവീകരിച്ച കരിമുഗൾ ജനകീയാരോഗ്യ കേന്ദ്രം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീരേഖ അജിത്, മെഡിക്കൽ ഓഫീസർ ഡോ. ജീന, പഞ്ചായത്ത് അംഗങ്ങളായ എം.എം. ലത്തീഫ്. സി.ജി. നിഷാദ്, ഷാനിഫ ബാബു, സജിത പ്രദീപ്, ബിനിത പീറ്റർ എന്നിവർ സംസാരിച്ചു.