ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അലൈവ് ലക്ഷ്യം 2.0 യുടെ ഭാഗമായുള്ള കൊമേഴ്‌സ് കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് ചൂണ്ടി ഭാരത് മാതാ കോളേജ് ഒഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സിൽ തുടക്കമായി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനസ് അൻവർ ബാബു നേതൃത്വം നൽകി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി മാത്യു, അരുൺ ജോർജ് മാമ്പ്ര, കെ.കെ. ഷബന, ഐറിൻ ജോയ്, ബാസ്റ്റിൻ സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.