 
കിഴക്കമ്പലം: പട്ടിമറ്റം ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ സ്കൂൾ കലോത്സവ വിജയികളെ ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ബാലവേദി കൺവീനർ ഷൈജ അനിൽ അദ്ധ്യക്ഷയായി. വായനശാല പ്രസിഡന്റ് എം.പി ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, സെക്രട്ടറി സുരേഷ് ബാബു, ജോളി ബേബി, അനീഷ് പുത്തൻപുരക്കൽ, എം.പി. പൗലോസ്, കെ.വി. അയ്യപ്പൻകുട്ടി, ശ്യാമള സുരേഷ്, ശിവന്യ പുഷ്പൻ, ദക്ഷിണ വൈഗ എന്നിവർ സംസാരിച്ചു.