kaumudi
'കേരളകൗമുദി' വാർത്ത

ആലുവ: ആലുവ നഗരസഭ ഗ്രൗണ്ട് 1.53 കോടിയോളം രൂപ മുടക്കി ടർഫ് ആക്കാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെ ഇതിനെ എതിർത്ത് ഭരണപക്ഷത്തെ ഒരു വിഭാഗം രഹസ്യമായും പ്രതിപക്ഷം പരസ്യമായും രംഗത്തിറങ്ങിയതോടെ ആലുവയിൽ നിന്ന് സംസ്ഥാന - ദേശീയ തലത്തിൽ ഫുട്ബാൾ കളിച്ചവർ ഭരണപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഗ്രൗണ്ട് എത്രയും വേഗം നിലവാരമുള്ള കൃത്രിമ ടർഫ് ചെയ്ത്‌ വികസിപ്പിക്കണമെന്ന് നിവേദനം നൽകുവാൻ കളിക്കാരുടെ യോഗം തീരുമാനിച്ചു.

ആദ്യമായി ആലുവയിൽ നിന്ന് സന്തോഷ് ട്രോഫിയിൽ കളിച്ച പി.ജെ. വർഗീസ് അദ്ധ്യക്ഷനായി. അന്തർദ്ദേശീയ, ദേശീയ തലത്തിൽ കളിച്ചിട്ടുള്ള എം.എം. ജേക്കബ്, പി. പൗലോസ്, തമ്പി കളമണ്ണിൽ, എം.ജെ. ജേക്കബ്, സി.പി. രാജൻ, എം.എം. പൗലോസ്, ഷാജി കുര്യാക്കോസ്, പി.ആർ. ഹർഷൻ, എം.ടി. ഫ്രാൻസീസ്, കലാധരൻ, എ. ഫ്രാൻസീസ്, ജോളി മൂത്തേടൻ, ജോളി ജോസഫ് എന്നിവരെ കൂടാതെ യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂൾ, സ്റ്റേറ്റ് തലത്തിലും കളിച്ചിട്ടുള്ള നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.

അതിനിടെ സി.പി.എം നേതാവ് രാജീവ് സക്കറിയ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി നഗരസഭയോട് വിശദീകരണം തേടിയിട്ടുണ്ട്.

ഫിഫയും എ.ഐ.എഫ്.എഫും കേരള ഫുട്ബോൾ അസോസിയേഷനും നിർദ്ദേശിക്കുന്നത് ടർഫ് എന്ന ആവശ്യം ഐ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെയും ഹോം ഗ്രൗണ്ട് ടർഫുകളിൽ നിലവാരത്തിൽ നിർമ്മിക്കുന്ന ടർഫുകൾക്ക് പത്തുവർഷത്തേയ്ക്ക് അറ്റകുറ്റപ്പണി വേണ്ടിവരില്ല മുനിസിപ്പൽ ഗ്രൗണ്ടിൽ നാല് പ്രാവശ്യം പുല്ലു പിടിപ്പിച്ചിട്ടും ഉപയോഗപ്രദമായില്ലെന്ന് ഫുട്ബാൾ താരങ്ങൾ  ഈ സാഹചര്യത്തിൽ ശാസ്ത്രീയമായി നിലവാരമുള്ള ടർഫ് നിർമ്മിക്കണമെന്നും താരങ്ങൾ

കായികതാരങ്ങളുടെ ചിരകാല സ്വപ്‌നമായ നഗരസഭ സ്റ്റേഡിയം ടർഫ് ചെയ്യുവാൻ തീരുമാനിച്ച്, ടെൻഡർ നടപടികളിലെത്തി നിൽക്കുന്ന ഘട്ടത്തിലാണ് തെറ്റിദ്ധാരണജനകമായ പ്രസ്താവനകളുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത്. നിലവാരമില്ലാത്ത കൃത്രിമ ടർഫ് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ പരാതികൾ ഉയർത്തിയാണ് പദ്ധതിയെ ഇവർ എതിർക്കുന്നത്.

വിദഗ്ദ്ധരുടെ അഭിപ്രായം

1. മണലും ബേബി മെറ്റലുമൊക്കെ നാല് തട്ടുകളായി വിരിച്ച് തയ്യാറാക്കുന്ന കൃത്രിമ ടർഫിൽ കളിക്കുന്നത് ശരീരത്തിന് ഒരു തരത്തിലുമുള്ള ക്ഷതം വരുത്തില്ല.

2. ലോകമെമ്പാടും നടക്കുന്ന നിലവാരമുള്ള മത്സരങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് ഈ രീതിയിലുള്ള ടർഫുകളാണ്.