വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷൻ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. നോഡൽ ഓഫീസറായ തഹസിൽദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു.
മുനമ്പം നിരാഹാരം 55-ാം ദിനമായ ഇന്നലെ ബിഷപ്പ് ഡോ. അബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറർ റോക്കി റോബിൻ കളത്തിൽ, ഫാ. ഡോ. ജോൺസൻ തേക്കടിയിൽ നിലമ്പൂർ, ഫാ. അഡ്വ. സോനു അഗസ്റ്റിൻ, ഫാ. ഡോ. മോഹൻ പോൾ, ബ്രദർ ജോൺ, ബ്രദർ ജോയ് തുങ്ങിയവരും വയനാട് മാനന്തവാടി നിർമ്മല പ്രോവിൻസിലെ മുപ്പത്തിയഞ്ചോളം കന്യാസ്ത്രീമാരും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. വിദ്യാഭ്യാസ ഫോറം കൗൺസിൽ സെക്രട്ടറി ആൻസി പോൾ, വൈത്തിരി കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ലൂസി തറപ്പത്ത്, സിസ്റ്റർ മേരി മാനുവൽ വൈസ് പ്രൊവിൻഷ്യൽ, ആന്റണി മണവാളൻ വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു.