കൊച്ചി: പള്ളുരുത്തി സ്വദേശിയും സൈക്ലിസ്റ്റുമായ ആദം ജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി പൊലീസ്. മട്ടാഞ്ചേരി എ.സി.പിയുടെ നേതൃത്വത്തിൽ ഇന്നലെ തോപ്പുംപടി ബി.ഒ.ടി പാലത്തിനടിയിലും കായലിലും ഫയർ ഫോഴ്സ് സ്‌കൂബ സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തി. സംഭവത്തിൽ കൊച്ചി ഡി.സി.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ജൂലായ് 27ന് പുലർച്ചെയാണ് പള്ളുരുത്തിയിലെ വീട്ടിൽ നിന്ന് ഇരുപതുകാരനായ ആദം ജോയെ കാണാതായത്. മാതാപിതാക്കളുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.