padam

കൊച്ചി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ കൊച്ചിയിലെ വസതിയിലെത്തി സന്ദർശിച്ചു. സൗഹൃദ സന്ദർശനമായിരുന്നുവെന്നും മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ ആശംസ അറിയിക്കാൻ കൂടിയാണ് സന്ദർശനമെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയർത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തുന്നതെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.