കൊച്ചി: വില്പനയ്ക്ക് എത്തിച്ച ബ്രൗൺ ഷുഗറും കഞ്ചാവുമായി അസാം സ്വദേശി അബുൾ അവാൾ (25) നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുക്കര ഇടമുള റോഡിൽ ഭൂട്ടാൻ പ്ലൈവുഡിന് സമീപം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രതിയിൽ നിന്ന് 28.33 ഗ്രാം ബ്രൗൺഷുഗറും 78.77 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.