oncol

കൊച്ചി: അസോസിയേഷൻ ഒഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യയുടെ സമ്മേളനം കൊച്ചി ക്രൗൺ പ്ലാസയിൽ ആരംഭിച്ചു. സർജൻ വൈസ് അഡ്മിറൽ ഡോ. അനുപം കപൂർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് സോഫി തോമസ് വിശിഷ്ടാതിഥിയായി.

വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, എ.ജി.ഒ.ഐ പ്രസിഡന്റ് ഡോ. രൂപീന്ദർ സെഖോൺ, എ.ജി.ഒ.ഐ സെക്രട്ടറി ഡോ. ഭാഗ്യലക്ഷ്മി നായക്, മുൻ പ്രസിഡന്റ് ഡോ. അമിത മഹേശ്വരി, ഓർഗനൈസിംഗ് ചെയർപേഴ്‌സന്മാരായ ഡോ. കെ. ചിത്രതാര, ഡോ. രമ പി, സെക്രട്ടറിമാരായ ഡോ. സനം പി., ഡോ. അനുപമ എസ്. എന്നിവർ സംസാരിച്ചു.

സമ്മേളനം ഇന്ന് സമാപിക്കും.