കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളിൽ നിർമ്മിക്കുന്ന എറണാകുളം മാർക്കറ്റ് കെട്ടിടം, സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിവ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ സന്ദർശിച്ചു.

കൊച്ചി സ്മാർട്ട് മിഷൻ 72കോടി രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ മാർക്കറ്റ് കെട്ടിടം പൂർത്തിയാക്കിയത്. അമ്യത് ഭരത് സ്റ്റേഷൻ പദ്ധതിയിലാണ് 444.63 കോടി രൂപ ചെലവിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ ആധുനീകവത്കരിക്കുന്നത്. റെയിൽവേ എറണാകുളം ഏരിയ മാനേജർ പ്രമോദ് ഷേണായിയുമായി കൂ‌‌ടിക്കാഴ്ചയും നടത്തി.
ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു. ജില്ലാ ജനറൽ സെക്രടറി എസ്. സജി, നഗരസഭ കൗൺസിലർമാരായ പദ്മജ എസ്. മേനോൻ, സുധ ദിലീപ്, അഡ്വ. പ്രിയ പ്രശാന്ത്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. സ്വരാജ്, ശശി കുമാരമേനോൻ, അഡ്വ. വിഷ്ണു പ്രദീപ്, ബി.എം.എസ് നേതാവ് സുന്ദരേശക്കമ്മത്ത് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.