മുളന്തുരുത്തി: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ ഉദ്ഘാടനം ചെയ്തു. കെ.എ. ജോഷി അദ്ധ്യക്ഷനായി. യൂണിയൻ സെകട്ടറി വി.കെ. വേണു, ലതിക അനിൽ, പി.എൻ പുരുഷോത്തമൻ, എൻ.എം. കിഷോർ, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.