 
കൊച്ചി: സംസ്ഥാന സർക്കാർ ജോലിയും കൂലിയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം പാട്ടും വരയുമെന്ന പേരിൽ സാംസ്‌കാരികപ്രവർത്തകരുടെ സംഗമം നടന്നു.
എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി കെ.എൻ. ഗോപി അദ്ധ്യക്ഷനായി. ഡോ. സെബാസ്റ്റ്യൻ പോൾ, പ്രൊഫ.കെ. അരവിന്ദാക്ഷൻ, കെ.കെ. അഷറഫ്, ജയചന്ദ്രൻ സി.ഐ.സി.സി, സൂര്യ ബിനോയ്, ആർ. ഗോപകുമാർ, ശ്രീകല മോഹൻദാസ്, ചിത്രകാരന്മാരായ ആർ.കെ. ചന്ദ്രബാബു, ബാലകൃഷ്ണൻ കതിരൂർ, ശ്രീജ കളപ്പുരയ്ക്കൽ, സംഘാടകസമിതി കൺവീനർ ടി.സി. സൻജിത്ത്, കെ.ആർ. റെനീഷ്, ഷാജി ഇടപ്പള്ളി, പി.വി. ചന്ദ്രബോസ്, അഡ്വ. ബി.ആർ. മുരളീധരൻ, വി.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.