അങ്കമാലി: തുറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ ശീതീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനവും ജില്ലാ മേഖലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പൊതുയോഗവും ഇന്ന് വൈകീട്ട് 4 മണിക്ക് വ്യാപാര ഭവനിൽ നടക്കും. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കുംച്ചേരി അദ്ധ്യക്ഷനാകും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തും. 2024 -26 വർഷത്തെ അംഗത്വ കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്കൽ നിർവഹിക്കും. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത് പുതിയ അംഗങ്ങളെ സ്വീകരിക്കുമെന്നും യൂണിറ്റ് ജനറൽ സെക്രട്ടറി ലിക്സൺ ജോർ അറിയിച്ചു.