അങ്കമാലി: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്‌.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച എൻ.എ വർഗീസിന്റെ രണ്ടാം ചരമവാർഷിക ദിനം അങ്കമാലി ടൗൺ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. പള്ളിയങ്ങാടിയിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി സജി വർഗീസ് പതാക ഉയർത്തി. വർഗീസ് പുതുശേരി അദ്ധ്യക്ഷനായി. ഗ്രേസി ദേവസി, കെ.കെ. അംബുജാക്ഷൻ, ജോഷി കാച്ചപ്പിള്ളി എന്നിവർ സംസാരിച്ചു.