തൃപ്പൂണിത്തുറ: ഉദയംപേരൂർ വിജ്ഞാനോദയസഭ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ആമേട ശ്രീധരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും ക്ഷേത്രംതന്ത്രി ശംഭു നമ്പൂതിരി വിഗ്രഹപ്രതിഷ്ഠയും നിർവഹിച്ചു. മുച്ചൂർകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച സ്വയംവരഘോഷയാത്ര ഉച്ചയോടെ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ഇന്ന് രാവിലെ 7 ന് ഭാഗവത പാരായണം, 10ന് കുചേല സത്ഗതി. നാളെ 8 ന് ഭാഗവത പാരായണം, 9.30 ന് സ്വർഗാരോഹണം, 11 ന് സ്നാനഘോഷയാത്ര. തുടർന്ന് കലശാഭിഷേകം.