beniya-min

അങ്കമാലി : ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി, 'ഡി നോവോ 2024'സോഷ്യൽ വർക്ക്‌ സ്റ്റുഡന്റസ് മീറ്റിനു സമാപനമായി. നോവലിസ്റ്റ് ബെന്യാമിൻ മുഖ്യതിഥിയായി . ഡോ. ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷനായി. ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. എബ്രഹാം ഫ്രാൻസിസ്, ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽമാരായ ഫാ. മാത്യു മാളിയേക്കൽ , ഫാ. ജോസഫ് തടത്തിൽ, ജയ്സൺ പാനികുളങ്ങര, പ്രൊഫ. ഷെറിൻ പോൾ, ഫാ. ജോൺ കൊല്ലകോട്ടിൽ, ഡോ. നവ്യ ആന്റണി, പോൾ കെ. ബിനോയ്‌, അഭിരാമി പ്രദീപ്‌ എന്നിവർ സംസാരിച്ചു.