ആലങ്ങാട്: ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ വരുന്ന കടുങ്ങല്ലൂർ, കരുമാലൂർ, വരാപ്പുഴ, ആലങ്ങാട് പഞ്ചായത്തുകളിലെ 4 അങ്കണവാടി കേന്ദ്രങ്ങൾ 2023 - 24 ലെ 'സക്ഷം' പദ്ധതി പ്രകാരം നവീകരിച്ച് സ്മ‌ാർട്ട് അങ്കണവാടികളാക്കുന്നതിന് സംസ്ഥാന സർക്കാർ അക്രഡീഷനുള്ള ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. അവസാന തിയതി 13.12. 2024, വൈകുന്നേരം 5 മണി. പദ്ധതി അടങ്കൽ തുക 156000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 7561044260.