ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി രണ്ടാം വാർഡ് അംഗം മോളി എബ്രഹാമിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യു.ഡി.എഫിലെ മുൻധാരണ പ്രകാരമാണ് മോളി എബ്രഹാമിനെ തിരഞ്ഞെടുത്തത്. ഇതോടെ പഞ്ചായത്തിലെ പ്രധാന ചുമതലകൾ എല്ലാം വനിതകളുടെ നിയന്ത്രണത്തിലായി. വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷമാർ എല്ലാവരും വനിതകളാണ്.