keralosavam
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിവാഗോ തോമസ്, മേഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, റിയാസ് ഖാൻ, പ്രൊഫ. ജോസ് അഗസ്റ്റിൻ, സാറാമ്മ ജോൺ, രമ രാമകൃഷ്ണൻ, സിബിൾ സാബു, ജോർജ് ഫ്രാൻസിസ് തെക്കേക്കര, ഷൈനി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനം അത്‌ലറ്റിക്സ് മത്സരങ്ങളാണ് നടന്നത്. വിവിധ ഗ്രാമപഞ്ചായത്ത് വേദികളിയായി നടക്കുന്ന മത്സരങ്ങൾ 14ന് സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും. മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫു‌ട്ബാൾ മത്സരം മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് കിക്കോഫ് ചെയ്യും.