adarikkal
കൂത്താട്ടുകുളം ഇ റീഡിംഗ് ലിസണിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ, പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഹരീഷ് ആർ. നമ്പൂതിരിപ്പാടിനെ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ആദരിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇ-റീഡിംഗ് ഇ-ലിസണിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നവമാദ്ധ്യമ കഥ പറച്ചിലിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ കുഞ്ഞുങ്ങളുടെ കഥമാമൻ ഹരീഷ് ആർ. നമ്പൂതിരിപ്പാടിനെ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ആദരിച്ചു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷനായി. കഥമാമൻ എഴുതിയ കഥാസമാഹാരം കാട്ടിലെ വോട്ടെടുപ്പ് പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. എം.എം. ജോർജ്, ടിജോ ജോർജ്, സുനീഷ് മണ്ണത്തൂർ, വിൽസൺ വേതാനിയിൽ, എം.എ. ഷാജി, അപ്പു ജെ. കോട്ടക്കൽ, മനു അടിമാലി, ലിബിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു