പെരുമ്പാവൂർ: കെ.എസ്.ഇ.ബിയുടെ ജനജീവിതം ദുസ്സഹമാക്കുന്ന ചാർജ് വർദ്ധനവിനെതിരെ ഒക്കൽ പഞ്ചായത്ത് പൗര സമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകാനും തീരുമാനിച്ചു. വി.പി. സുരേഷ്,​ എം.വി. ബാബു, വി.കെ. ജോസഫ്, കെ.എ. പൊന്നപ്പൻ എന്നിവർ സംസാരിച്ചു.