kvpdy-keralolsavam
കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എ.ടി. അജിത്കുമാർ അദ്ധ്യക്ഷനായി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ. ജനപ്രതിനിധികളായ അംബിക മുരളീധരൻ, സി.ജെ. ബാബു, ലതാഞ്ജലി മുരുകൻ, എം.കെ. രാജേഷ്, ഇ.എസ്. സനിൽ, രജിത ജെയ്മോൻ, ജോസ് എ. പോൾ, വത്സ വേലായുധൻ, മനോജ് തോട്ടപ്പിള്ളി അനാമിക ശിവൻ ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എം.സി. രതി എന്നിവർ സംസാരിച്ചു.

ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. സമാപനസമ്മേളനം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.