പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 13, 22 വാർഡുകൾ ഉൾക്കൊള്ളുന്ന പങ്കി മലയിൽ അംബേദ്കർ ഗ്രാമപദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 5 മണിക്ക് എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി തുടങ്ങിയവ‌ർ പങ്കെടുക്കും
നഗറിലെ 29 വീടുകൾക്ക് അറ്റകുറ്റപ്പണികൾക്ക് 42 ലക്ഷം രൂപയും 23 വീടുകളുടെ ടോയ്ലറ്റ് മെയിന്റനൻസിന് 6 ലക്ഷം രൂപയും കിണറുകളുടെ ശുചീകരണത്തിന് ഒരു ലക്ഷം രൂപയും വഴികൾ ടൈൽ വിരിക്കുന്നതിന് 12 ലക്ഷം രൂപയും 15 സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിന് 11.3 ലക്ഷം രൂപയും പഞ്ചായത്ത് കിണർ ആഴം കൂട്ടുന്നതിന് 1.38 ലക്ഷം രൂപയും ചെലവഴിക്കുമെന്ന് എം.എൽ.എ അറിയിച്ചു.