പെരുമ്പാവൂർ: സി.പി.എം പെരുമ്പാവൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി. മുനിസിപ്പൽ സ്റ്റേഡിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ സംഘാടക സമിതി ചെയർമാൻ എൻ.സി. മോഹനൻ പതാക ഉയർത്തി. ഫാസ് ഓഡിറ്റോറിയത്തിലെ ഡോ. കെ.എ. ഭാസ്കരൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, പുഷ്പദാസ് എന്നിവർ സംസാരിച്ചു. നാളെ വൈകിട്ട് അഞ്ചിന് ചുവപ്പ് സേന പരേഡും ബഹുജന റാലിയും നടക്കും. പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടരങ്ങ് നടക്കും.