കിഴക്കമ്പലം: കുമ്മനോട് സ്കൂളിന് മുന്നിൽ പി.പി. റോഡിൽ കെ.എസ്.ആർ.ടി.സി ബസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ മലയാറ്റൂർ കിലുക്കൽ ആൽബി കെ. സാമിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.15നാണ് സംഭവം. കോലഞ്ചേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റ വിദ്യാർത്ഥികളെ പട്ടിമറ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.