
കൊച്ചി: സംസ്ഥാന തൊഴിൽവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റിന്റെ (ഒഡെപെക്) നേതൃത്വത്തിൽ അങ്കമാലിയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജർമ്മൻ ഭാഷാ പരീക്ഷാ കേന്ദ്രം നാളെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അങ്കമാലി സൗത്ത് ഇൻകൽ ബിസിനസ് പാർക്കിൽ രാവിലെ 11ന് നടക്കുന്ന സമ്മേളനത്തിൽ റോജി.എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അച്ചിം ബർക്കാർട്ട് മുഖ്യാതിഥിയായിരിക്കും. തോർസ്റ്റാൻ കീഫർ, ടെൽക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ രേണുക പഞ്ച്‌പോർ, സംസ്ഥാന തൊഴിൽവകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവർ സംസാരിക്കും.