പറവൂർ: പറവൂർ ബ്ലോക്ക് ക്ഷീരസംഗമം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, മിൽമ മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, ക്ഷീരവികസന ഓഫീസർ എം.ബി. സുനിൽകുമാർ, സുരേഷ്ബാബു, ഷാരോൺ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുളന്തുരുത്തി ക്ഷീരവികസന ഓഫീസർ ജെയിംസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ് മോഡറേറ്ററായി.