കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് തല അദാലത്ത് "കരുതലും കൈത്താങ്ങും" 23ന് രാവിലെ 10ന് പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. പരാതികൾ പരിഹരിക്കുന്നതിന് മന്ത്റിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. പ്രപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യം, പി.എസ്.സി വിഷയങ്ങൾ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, പട്ടയങ്ങൾ, തരംമാ​റ്റൽ, മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാസഹായം ഉൾപ്പെടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, റവന്യൂ റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ ഒഴികെയുള്ള മുഴുവൻ വിഷയങ്ങളും അദാലത്തിൽ പരിഗണിക്കും. അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസിലും സൗകര്യമൊരുക്കിയിട്ടുണ്ട്. അദാലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് വിവിധ സെല്ലുകളും രൂപീകരിച്ചിട്ടുണ്ട്.