പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 8ന് പറവൂർ സമൂഹം ഹൈസ്കൂളിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് കായിക, സാഹിത്യ മത്സരങ്ങൾ നടക്കും.

13ന് രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കേരളോത്സവം ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ നിർവഹിക്കും. തുടർന്ന് കലാമത്സരങ്ങൾ നടക്കും. 16ന് രാവിലെ ഒമ്പത് മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഭിന്നശേഷി കലോത്സവം. ഉച്ചക്ക് രണ്ടിന് ചെറിയപ്പിള്ളിയിൽ നിന്ന് ഘോഷയാത്ര, വൈകിട്ട് മൂന്നരക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന സമാപനസമ്മേളനം കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.