
പറവൂർ: തുരുത്തിപ്പുറം ബോട്ട് ക്ലബ് സംഘടിപ്പിക്കുന്ന തുരുത്തിപ്പുറം ജലോത്സവം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പെരിയാറിന്റെ കൈവരിയായ തുരുത്തിപ്പുറം കായലിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ഇ.ടി. ടൈസൻ എം.എൽ.എ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിക്കും. എ. ഗ്രേഡ്, ബി. ഗ്രേഡ് വിഭാഗങ്ങളിലായി പന്ത്രണ്ട് ഇരുട്ടുകുത്തി വള്ളങ്ങൾ പങ്കെടുക്കും. എ ഗ്രേഡിൽ താണിയൻ, തുരുത്തിപ്പുറം, ഗോതുരുത്തുപുത്രൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്തൻപറമ്പിൽ എന്നീ വള്ളങ്ങൾ മത്സരരംഗത്തുണ്ട്. ഗോതുരുത്ത്, ജിബി തട്ടകൻ, മടപ്ലാതുരുത്ത്, വടക്കുംപുറം, മയിൽപ്പീലി, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ചെറിയപണ്ഡിതൻ എന്നിവയാണ് ബി ഗ്രേഡിൽ മത്സരിക്കുക.