y
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ എബിലിറ്റി ഫെസ്റ്റ് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരളം തൃപ്പൂണിത്തുറ ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ എബിലിറ്റി ഫെസ്റ്റ് തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായി. സിനിമാതാരങ്ങളായ റംസാൻ മുഹമ്മദും ഛോട്ടാ വിപിനും വിശിഷ്ടാഥിതികളായി. ബി.പി.സി കെ.എൻ. ഷിനി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഒ.പി. പ്രേംരാജ്, കൗൺസിലർ രോഹിണി കൃഷ്ണകുമാർ, എ.ഇ.ഒ കെ.ജെ. രശ്മി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവുമുണ്ടായിരുന്നു.