പറവൂർ: പെരുവാരം സ്പാൻന്യൂ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ അക്കാഡമി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ മൾട്ടി സ്പോർട്സ് ടൂർണമെന്റ് നടത്തുന്നു. 14, 15 തിയതികളിൽ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് നടക്കും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. 12നാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. 19, 20, 21 തിയതികളിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പാൻന്യൂ പൊൻകതിർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടക്കും. ഒന്നാംസമ്മാനം 50,000 രൂപയും രണ്ടാംസമ്മാനം 25,000 രൂപയും. 14ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847653201, 7994681965.