മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നഗരവികസനം - സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഇന്ന് നടക്കുന്ന സെമിനാർ വൈകിട്ട് 5ന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ അഡ്വ. വി.എം.സുനിൽ വിഷയാവതരണം നടത്തും. മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ബാബു പോൾ, എൽദോ എബ്രാഹം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, രാജേഷ് മാത്യു, വിജു ചക്കാലക്കൽ, എസ്. മോഹൻദാസ്, തോമസ് പാറയ്ക്കൽ, ജോർഡി അബ്രാഹം തുടങ്ങിയവർ പങ്കെടുക്കും.