പറവൂർ: ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പതിനഞ്ചാമത് ജില്ലാ സമ്മേളനം ഇന്ന് പറവൂർ മാർക്കറ്റ് ക്യൂൻസ് ഹാളിൽ നടക്കും. കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി. ഷാജു അദ്ധ്യക്ഷനാകും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെറിൻ ജോസ്, ജില്ലാ സെക്രട്ടറി വി. വിമൽ തുടങ്ങിയവർ സംസാരിക്കും.