കൊച്ചി: ജില്ലയെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുക, നിശ്ചിത കാലയളവിൽ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് നിവേദനം നൽകി.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ സെക്രട്ടറി അജിമോൻ പെരുമ്പാവൂർ, ജില്ലാ ഉപദേശകസമിതി അംഗങ്ങളായ മണി ശർമ്മ, ദീപാമണി എന്നിവർ പങ്കെടുത്തു.