bamboofest

കൊച്ചി: വയനാട് മുണ്ടക്കൈ ദുരന്താഘാതത്തിന് ശേഷം പ്രതിസന്ധിയിലായ സംരംഭക മേഖല, വിപണി സുസ്ഥിരമാക്കാൻ മുളയരി കേക്കും കുക്കീസും മറൈൻഡ്രൈവിൽ നടക്കുന്ന

കേരള ബാംബൂ ഫെസ്റ്റിവലിലെത്തിച്ചത് മുണ്ടക്കൈയിലെ സംരംഭകർ.

വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെ ബാസ നൗ ബീസ് സംരംഭക കൂട്ടായ്മയാണ് ഉത്പന്നങ്ങളുമായി എത്തിയിരിക്കുന്നത്. മുളയരിയിൽ നിന്നുണ്ടാക്കുന്നതിനാൽ ആരോഗ്യ- പോഷക സമ്പന്നമാണ് ഉത്പന്നങ്ങൾ.

വലിയ ദുരന്തത്തിൽ നിന്ന് കരകയറി വന്നവരുടെ ഉത്പന്നത്തിന് വലിയ സ്വീകാര്യതയാണുള്ളത്. രാസവളങ്ങൾ ഉപയോഗിക്കാത്ത കർഷകരിൽ നിന്ന് ഇരട്ടിവില നൽകിയാണ് ഇവ‌ർ ഉത്പന്നങ്ങളുണ്ടാക്കാനുള്ള പഴവർഗങ്ങൾ വാങ്ങുന്നത്. അനാരോഗ്യമില്ലാത്ത ഭക്ഷണം കൊടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സംരംഭകരായ ബേബി പന്നൂർ, റഫീക്ക്, നൗഫ റഫീക്ക്, രമ ബേബി എന്നിവർ പറഞ്ഞു.