പറവൂർ: എസ്.എൻ.ഡി.പി യോഗം വടക്കുംപുറം ശാഖയിലെ ചെറിയപഴമ്പിള്ളിത്തുരുത്ത് ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റ് നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ഗുരുദേവ വെങ്കല വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയാണ് ഗുരുദേവ വിഗ്രഹപ്രതിഷ്ഠ നടത്തുക. പത്തരക്ക് പൊതുസമ്മേളനം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് നിഷ അദ്ധ്യക്ഷത വഹിക്കും. ഗുരുമണ്ഡപ സമർപ്പണം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, പ്രവീൺ പാലക്കാപറമ്പിൽ, ഷീന ഷിജു, കെ.ബി. സുഭാഷ്, ലീന വിശ്വം, ഷൈബി തോമസ്, എ.ടി. അരുൺ, ബി. രാധാകൃഷ്ണൻ, സി.എ. ഷൈൻ, എച്ച്.എം. സനീഷ്, അശ്വതി ശിവജി എന്നിവർ സംസാരിക്കും. ശില്പി ബെന്നി ആർ. പണിക്കരെ ആദരിക്കും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.