kaladi

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ നെറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്, ഖൊ ഖൊ പുരുഷ-വനിതാ ടീമുകൾ രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് കാലടി മുഖ്യ ക്യാമ്പസിൽ 13, 16, 17 തീയതികളിൽ രാവിലെ 11ന് നടത്തുമെന്ന് സർവകലാശാല അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള, 2024 ജൂലായ് ഒന്നിന് 25 വയസ് തികയാത്ത വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സർവകലാശാല ഐഡന്റിറ്റി കാർഡും അതത് ക്യാമ്പസ് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സഹിതം കായികവിഭാഗത്തിൽ എത്തിച്ചേരണം. സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഹിന്ദി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖം 11ന് രാവിലെ 11ന് ഹിന്ദി വിഭാഗത്തിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.