kvves
കെ.വി.വി.ഇ.എസ് വനിതാവിംഗ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എ.ജെ.റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

കാക്കനാട്: വനിതാ വ്യാപാരികൾക്കായി പ്രത്യേക പാക്കേജുകളും പരിശീലന പരിപാടികളും നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എ.ജെ. റിയാസ് പറഞ്ഞു. വനിതാ വിംഗ് തൃക്കാക്കര നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപനസമിതി മണ്ഡലം പ്രസിഡന്റ് ഷിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.സി. പോൾ,ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് അസീസ് മൂലയിൽ, കെ.ടി. ജോയി, കെ.കെ. സന്തോഷ്, ടി.എസ്. ഷംല, ജിഷ സജീവ്, വിനോദിനി അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷിജി ജോസഫ് (പ്രസിഡന്റ്), ടി.എസ്. ഷംല (ജനറൽ സെക്രട്ടറി), ജിഷ സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.