ആലുവ: കുന്നത്തേരിയിൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന 28 -ാമത് ദേശവിളക്കിന്‌ തുടക്കമായി. രാവിലെ ക്ഷേത്രം മേൽശാന്തി അഭിജിത്ത് തിരുമേനിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി പൂജയോടെയായിരുന്നു തുടക്കം. എടക്കാട്ടിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പകർന്ന ജ്യോതിയെ വരവേറ്റു. ശോഭയാത്രയും നടന്നു. ഇന്ന് വൈകിട്ട് നാലിന് അയ്യപ്പധർമ്മ പ്രചാരണ യാത്ര, ഭജന, പ്രഭാഷണം എന്നിവ നടക്കും. 14ന് ഭഗവത് ജ്യോതി പ്രയാണം, ശാസ്താംപാട്ട്, അന്നദാനം, ഇരട്ട തായമ്പക, എതിരേൽപ്പ്, ആഴിപൂജ എന്നിവ നടക്കും.